2010, ഡിസംബർ 7, ചൊവ്വാഴ്ച

ക്രിസ്മസ്സ്
കരിഞ്ഞുണങ്ങിയ പയിന്‍ മരങ്ങളാണെങുമ്
നിണമുണങ്ങാത്ത വൈക്കോലിലേക്കാണ്
ഈ തിരുപ്പിറവിയുടെ ഓര്മ്മയും പിറന്നു വീഴുന്നത്
ആഘോഷന്ഗളുടെ ആറ്ത്തിരമ്ബലില്
യുദാസുകളുടെ ചെവിക്കലെത്താത്ത
ഏതോ തേങ്ങല് കേള്കുന്നുവോ കൂട്ടുകാരാ
ആദം ഹവ്വ മാരുടെ കണ്നീരൂറ്റാന്
ബാരലുമായി കാത്ത്നില്ക്കുന്നവരെ
കരുതിയിരിക്കുക ചങ്ങാതീ
ആകാശവും ഭൂമിയും നിലാവും നക്ഷത്രങ്ങളും
സ്വപ്നങ്ങളും സമാധാനവും വരെ
ഊഹ കമ്ബോളത്തിലേക്ക് വലിച്ചിഴച്ചിട്ട
പിലാത്തോസുമാരെ pediyille
സന്മ്നസ്സില്ലാത്തവരുടെ സമാധാനിപ്പിക്കല്
എനികെന്തിനാണ് കര്‍ത്താവേ
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവറ്ക്കറിയാഞ്ഞിട്ടല്ല
ഇവരോട് പൊറുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
മരക്കുരിശും മുള്കിരീടവും എത്ര ഭേദമെന്നു
അങ്ങേയ്ക് ഇപ്പോഴെന്ഗിലും ബോധ്യമായെന്നു
ഞാന്‍ സമാശ്വസിക്കട്ടെ

2010, ജൂൺ 26, ശനിയാഴ്‌ച

അടര്ന്നടിയുന്ന നക്ഷത്രങ്ങള്‍





പൊട്ടിച്ചിരികള്‍
നുറുങ്ങു കഥകള്‍
ഒരു തരിയശ്ലീലം
ഓമനിക്കാനൊരു സ്വപ്നം

നരച്ച ബോര്‍ഡും
വെളുത്ത ചോക്കും
അരിച്ചിറങ്ങുന്ന അറിവും
അലയുന്ന മനസും

നര്‍മം നിറഞ്ഞ വരാന്തകള്‍
സ്നേഹവും ചാപല്യവും കതിരിട്ട
അസുലഭ മുഹൂര്‍ത്തങ്ങള്‍
നിറങ്ങള്‍ നിറഭേദങ്ങള്‍

സുഹൃത്തേ,
ഒരു ശുഭ രാത്രി കൂടി
ഇവിടെ ഒടുങ്ങുകയാണ്
ഒരു പൂനിലാവുകൂടി
കടലിനോടടുക്കുകയാണ്
ഇനി അമാവാസിയുടെനാളുകളാണ്
അന്ധകാരത്തിന്റെ
ഇരുണ്ട ഭാവിയുടെ മ്ലാനമുഖം കണ്ടു
എന്റെ കൈകാലുകള്‍ കുഴഞ്ഞുപോകുകയാണ്