2010, ജൂൺ 26, ശനിയാഴ്‌ച

അടര്ന്നടിയുന്ന നക്ഷത്രങ്ങള്‍





പൊട്ടിച്ചിരികള്‍
നുറുങ്ങു കഥകള്‍
ഒരു തരിയശ്ലീലം
ഓമനിക്കാനൊരു സ്വപ്നം

നരച്ച ബോര്‍ഡും
വെളുത്ത ചോക്കും
അരിച്ചിറങ്ങുന്ന അറിവും
അലയുന്ന മനസും

നര്‍മം നിറഞ്ഞ വരാന്തകള്‍
സ്നേഹവും ചാപല്യവും കതിരിട്ട
അസുലഭ മുഹൂര്‍ത്തങ്ങള്‍
നിറങ്ങള്‍ നിറഭേദങ്ങള്‍

സുഹൃത്തേ,
ഒരു ശുഭ രാത്രി കൂടി
ഇവിടെ ഒടുങ്ങുകയാണ്
ഒരു പൂനിലാവുകൂടി
കടലിനോടടുക്കുകയാണ്
ഇനി അമാവാസിയുടെനാളുകളാണ്
അന്ധകാരത്തിന്റെ
ഇരുണ്ട ഭാവിയുടെ മ്ലാനമുഖം കണ്ടു
എന്റെ കൈകാലുകള്‍ കുഴഞ്ഞുപോകുകയാണ്

7 അഭിപ്രായങ്ങൾ:

  1. “നര്‍മം നിറഞ്ഞ വരാന്തകള്‍
    സ്നേഹവും ചാപല്യവും കതിരിട്ട
    അസുലഭ മുഹൂര്‍ത്തങ്ങള്‍
    നിറങ്ങള്‍ നിറഭേദങ്ങള്‍..”

    ഇതന്യാ ജീവിതം,അതങ്ങിനെ ആയെങ്കില്‍....എന്നും പൂനിലവ് !!
    കവിത നന്നായിട്ടുണ്ട്...വരികള്ക്ക് തെളിച്ചമുണ്ട്,വെളിച്ചവും !

    ആശംസകളോടെ,
    ഒരു നുറുങ്ങ്.

    (വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കാം )

    മറുപടിഇല്ലാതാക്കൂ
  2. നുറുങ്ങു പറഞ്ഞപോലെ കവിതയിലെ തെളിച്ചവും വെളിച്ചവും എക്കാലവും നിലനില്‍ക്കട്ടെ
    ആശംസകള്‍....

    വിസയും പാസ്പോര്‍ട്ടുമൊക്കെ ചോദിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ബൂലോകത്തേക്ക് സ്വാഗതം.. :)

    മറുപടിഇല്ലാതാക്കൂ
  4. വരികളുടെ ലാളിത്യം ഇഷ്ടപ്പെട്ടു..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ബൂലോകത്തേക്ക് സ്വാഗതം എന്‍റെ മനസ്സിലേക്കും ...
    ഒരു പൂനിലാവുകൂടി
    കടലിനോടടുക്കുകയാണ്
    ഇനി അമാവാസിയുടെനാളുകളാണ്
    അന്ധകാരത്തിന്റെ
    ഇരുണ്ട ഭാവിയുടെ മ്ലാനമുഖം കണ്ടു
    എന്റെ കൈകാലുകള്‍ കുഴഞ്ഞുപോകുകയാണ്


    നല്ല വരികള്‍ .... നല്ല കവിത .. ഇനിയും ഒരുപാട് പ്രതീകഷിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. സുഹൃത്തേ,
    “ഒരു ശുഭ രാത്രി കൂടി
    ഇവിടെ ഒടുങ്ങുകയാണ്
    ഒരു പൂനിലാവുകൂടി
    കടലിനോടടുക്കുകയാണ്..“
    simple style...
    ആശംസകൾ
    ഇനിയും നല്ലവണ്ണം എഴുതാൻ കഴിയട്ടെ
    സന്തോഷകരമായ ഒരു പുതുവർഷം നേരുന്നു

    മറുപടിഇല്ലാതാക്കൂ