2010, ജൂൺ 26, ശനിയാഴ്‌ച

അടര്ന്നടിയുന്ന നക്ഷത്രങ്ങള്‍





പൊട്ടിച്ചിരികള്‍
നുറുങ്ങു കഥകള്‍
ഒരു തരിയശ്ലീലം
ഓമനിക്കാനൊരു സ്വപ്നം

നരച്ച ബോര്‍ഡും
വെളുത്ത ചോക്കും
അരിച്ചിറങ്ങുന്ന അറിവും
അലയുന്ന മനസും

നര്‍മം നിറഞ്ഞ വരാന്തകള്‍
സ്നേഹവും ചാപല്യവും കതിരിട്ട
അസുലഭ മുഹൂര്‍ത്തങ്ങള്‍
നിറങ്ങള്‍ നിറഭേദങ്ങള്‍

സുഹൃത്തേ,
ഒരു ശുഭ രാത്രി കൂടി
ഇവിടെ ഒടുങ്ങുകയാണ്
ഒരു പൂനിലാവുകൂടി
കടലിനോടടുക്കുകയാണ്
ഇനി അമാവാസിയുടെനാളുകളാണ്
അന്ധകാരത്തിന്റെ
ഇരുണ്ട ഭാവിയുടെ മ്ലാനമുഖം കണ്ടു
എന്റെ കൈകാലുകള്‍ കുഴഞ്ഞുപോകുകയാണ്